
ഓണക്കിറ്റ് വിതരണം സെപ്റ്റംബർ 9 മുതൽ
- വെള്ള കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി
തിരുവനന്തപുരം:ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതൽ നടത്തുമെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.കഴിഞ്ഞ പ്രാവശ്യം ഉള്ളത്പോലെ മഞ്ഞ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തെ റേഷൻ കാർഡുകാർക്കും മാത്രമാണ് ഓണക്കിറ്റ് നൽകുക.
വെള്ളക്കാർഡുകാർക്ക് 10.90 രൂപ നിരക്കിൽ പത്തു കിലോ അരി വിതരണം ചെയ്യും. ഈ മാസം അഞ്ചു മുതൽ 14 വരെയായിരിക്കും ഓണം ഫെയറുകൾ. 13 ഇനം അവശ്യ സാധനങ്ങൾ, ശബരി, മിൽമാ ഉൽപന്നങ്ങൾ എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു .
CATEGORIES News
