കടലുണ്ടി തീവണ്ടിയപകടത്തിന് 23 വയസ്സ്

കടലുണ്ടി തീവണ്ടിയപകടത്തിന് 23 വയസ്സ്

  • അപകടം നടന്ന് വർഷം 23 കഴിഞ്ഞിട്ടും ദുരന്തത്തിന്റെ ശരിയായ കാരണം കണ്ടെത്താൻ റെയിൽവേക്ക് സാധിച്ചിട്ടില്ല.

കടലുണ്ടി: കടലുണ്ടി തീവണ്ടിയപകടം നടന്നിട്ട് 23 വർഷം . 2001 ജൂൺ 21-ന് വൈകീട്ട് 5.10ന് കോഴിക്കോട്ടുനിന്ന് 4.45-ന് യാത്ര പുറപ്പെട്ട 6602-ാം നമ്പർ മംഗലാപുരം- ചെന്നൈ എക്സസ്പ്രസ് കടലുണ്ടിപ്പാലത്തിനു മുകളിൽനിന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നു. 52 പേർക്ക് ജീവൻ നഷ്ടമാവുകയും 222-ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത്തിരുന്നു.

പെരുമൺ ദുരന്തത്തിനുശേഷം കേരളംകണ്ട ഏറ്റവുംവലിയ തീവണ്ടിയപകടമായിരുന്നു കടലുണ്ടിയിലേത്. നിമിഷങ്ങൾകം മണൽ, ചകിരി, മത്സ്യത്തൊഴിലാളികൾ പാളത്തിലൂടെയും മറ്റുമായി ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയതുകൊണ്ട് മരണസംഖ്യ കുറയ്ക്കാനുമായി.
അപകടത്തെത്തുടർന്ന് മാസങ്ങളോളം മലബാർ മേഖലയിൽ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരുന്നു. അപകടം നടന്ന് വർഷം 23 കഴിഞ്ഞിട്ടും ദുരന്തത്തിന്റെ ശരിയായ കാരണം കണ്ടെത്താൻ ഇന്നും റെയിൽവേക്ക് സാധിച്ചിട്ടില്ല.
നാടിനെ നടുക്കിയ തീവണ്ടിദുരന്തം വർഷങ്ങൾക്കുമുൻപേ റെയിൽവേ മറന്നെങ്കിലും വള്ളിക്കുന്നിലെയും കടലുണ്ടിയിലെയും ജനങ്ങൾക്ക് ദുരന്തത്തിന്റെ ഓർമകൾ ഇന്നും മാഞ്ഞുപോയിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )