കടലേറ്റം രൂക്ഷം ; അഞ്ചുജില്ലകളിൽ വ്യാപക നാശനഷ്‌ടം

കടലേറ്റം രൂക്ഷം ; അഞ്ചുജില്ലകളിൽ വ്യാപക നാശനഷ്‌ടം

  • കടലേറ്റത്തിനുകാരണം ‘കള്ളക്കടൽ’ പ്രതിഭാസമെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻ ഫർമേഷൻ സർവീസ് (ഇൻ കോയിസ്) അധികൃതർ അറിയിച്ചു.

തിരുവനന്തപുരം : കടൽ കയറ്റം കാരണം അഞ്ച് ജില്ലകളിൽ കനത്ത നാശം. തിരുവനന്തപുരം,ആലപ്പുഴ,കൊല്ലം,തൃശ്ശൂർ,എറണാകുളം ജില്ലകളിലാണ് കടൽ കയറ്റം. പെട്ടന്നുള്ള കടൽ കയറ്റം തീരദേശ ജനതയെ ഭീതിയിലാക്കി. അഞ്ഞൂറിലധികം വള്ളങ്ങൾക്ക് കേടുപാടുണ്ട്. എൻജിനുകൾ, വലകൾ,തുടങ്ങി ഒട്ടനവധി ഉപകരണങ്ങൾ ഒഴുകിപ്പോയിട്ടുണ്ട്. കൂട്ടിയിടിച്ച വള്ളങ്ങളെ കരയിലേക്ക് അടുപ്പിക്കുന്നതിനിടെ രണ്ടുപേർക്ക് പരിക്കേറ്റു. ഇരുനൂറോളം വീടുകളിൽ വെള്ളം കയറിയത് മൂലം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴ പുറക്കാട് തീരത്ത് കടൽ ഉൾവലിയലിലും കടലേറ്റത്തിലും നൂറിലേറെ വീടുകളിൽ വെള്ളംകയറി. ഒട്ടേറെ വള്ളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നാലുവള്ളങ്ങൾ തിരമാലകളിൽപ്പെട്ട് കടൽഭി ത്തിയിലിടിച്ചു തകർന്നു. ആനന്ദേശ്വരം ഭാഗത്ത് ദേശീയപാതവരെ തിരമാലയെത്തി.

ആലപ്പാട് തീരത്തും കടലേറ്റം ശക്തമായിരുന്നു. കൊല്ലം മുണ്ടയ്ക്കൽ വെടിക്കുന്ന് അഞ്ചുവീടുകൾ തകർന്നു. തൃശ്ശൂർ പെരിഞ്ഞനം ബീച്ചിൽ വൈകീട്ടും കടൽ കയറ്റം തുടർന്നു. അഴീക്കോടു മുതൽ ചേറ്റുവവരെയുള്ള മേഖലയിലാണ് കടൽ കയറിയത്. എറണാകുളം ചെറായിയിലും പരിസരത്തും വേലിയേറ്റ സമയത്താണ് കടൽക്കയറ്റം തുടങ്ങിയത്. അരൂരിൽ രണ്ടുമണിയോടെ കടൽകരകയറി. ഒറ്റമശ്ശേരി, വെട്ടയ്ക്കൽ, അഴീക്കൽ, പള്ളിത്തോട്, ചെല്ലാനം എന്നി വിടങ്ങളിലായി അമ്പതിൽക്കൂടുതൽ വീടുകളിൽ വെള്ളം കയറി. വള്ളങ്ങൾ തകർന്നു, ഒട്ടേറെപ്പേരെ മാറ്റിപ്പാർപ്പിച്ചു.

ഇപ്പോഴുണ്ടായ കടലേറ്റത്തിനു കാരണം ‘കള്ളക്കടൽ’ പ്രതിഭാസമെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് (ഇൻ കോയിസ്) അധികൃതർ അറിയിച്ചു. ഉയർന്ന ആവൃത്തിയിലാവും ഇവ തീരത്തേക്ക് പ്രവേശിക്കുക. വേലിയേറ്റ സമയം കൂടിയാവുമ്പോൾ തിരകളുടെ ശക്തി പതിന്മടങ്ങാവും. തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഉൾക്കടലിലുണ്ടാകുന്ന ശക്തിയേറിയ കാറ്റും അനുബന്ധമായുണ്ടാകുന്ന തിരമാലകളുമാണ് കള്ളക്കടൽ പ്രതി ഭാസത്തിനിടയാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. രണ്ടുദിവസംകൂടി കട
ലേറ്റം തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അധികൃതർ അറിയിച്ചു. ജാഗ്രതപാലിക്കണമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )