
കനത്തമഴയിൽ റോഡിൻ്റെ സുരക്ഷാമതിൽ തകർന്ന അവസ്ഥയിൽ
- റോഡിൻ്റെ സുരക്ഷാമതിൽ എത്രയും പെട്ടന്ന് പുനർ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത്
മുക്കം :കനത്തമഴ കാരണം റോഡിൻ്റെ സുരക്ഷാമതിൽ തകർന്നു.മുക്കം നഗരസഭയിലെ നീലേശ്വരം കല്ലുരുട്ടി റോഡിൽ ഇട്ടാരം കോട് ഭാഗത്തുള്ള കരിങ്കൽക്കെട്ടാണ് വീണത്.മൂന്നരമീറ്റർ ഉയരത്തിലുള്ള കരിങ്കൽക്കെട്ടാണിത് .
സംരക്ഷണ ഭിത്തി തകർന്നത് കാരണം ഈ ഭാഗത്തെ റോഡരികിലുള്ള വൈദ്യുതത്തൂണുകളും അപകടഭീഷണിയിലാണ് ഉള്ളത്. കെട്ടിന്റെ ബാക്കിഭാഗംകൂടി വീഴുമോ എന്ന പേടിയിലാണ് ഇവിടുത്തെ നാട്ടുകാർ. കൂടാതെ കല്ലുരുട്ടി, മക്കാട്ടുചാൽ ഭാഗത്തുള്ള സ്കൂൾ കുട്ടികളുൾപ്പെടെ കാൽ നടയായും വാഹനങ്ങളിലും യാത്രചെയ്യുന്ന പ്രധാനറോഡു കൂടിയാണിത്. റോഡിൻ്റെ സുരക്ഷാമതിൽ എത്രയും പെട്ടന്ന് പുനർ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത്.
CATEGORIES News