
കരുതൽ നടപടികൾ കർശനമാക്കി എയർ ഇന്ത്യ
- തിങ്കളാഴ്ച ബെംഗളൂരുവിൽ ലാൻഡ് ചെയ്തതിന് പിന്നാല പൈലറ്റ് ഫ്യൂവൽ സ്വിച്ചിന്റെ തകരാറ് വിശദമാക്കി റിപ്പോർട്ട് നൽകിയിരുന്നു
ന്യൂഡൽഹി : താനേ ഓഫാവുന്ന ഫ്യൂവൽ സ്വിച്ചുകൾ, എയർ ഇന്ത്യയുടെ ദീർഘദൂര വിമാന സർവ്വീസുകൾക്ക് പതിവായി ഉപയോഗിക്കുന്ന ബോയിംഗ് 787 ഡ്രീം ലൈനർ വിമാനങ്ങൾ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശം. അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ഡ്രീംലൈനർ വിമാനത്തിന് നേരിട്ടതിന് സമാനമായ തകരാറാണ് ഞായറാഴ്ച ലണ്ടനിലെ ഹീത്രുവിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിനുമുണ്ടായത്.

തിങ്കളാഴ്ച ബെംഗളൂരുവിൽ ലാൻഡ് ചെയ്തതിന് പിന്നാല പൈലറ്റ് ഫ്യൂവൽ സ്വിച്ചിന്റെ തകരാറ് വിശദമാക്കി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് 787 ഡ്രീം ലൈനർ വിമാനങ്ങളിലെ സാങ്കേതിക പിഴവ് പരിശോധിക്കാൻ തീരുമാനമായത്
CATEGORIES News
