
കാട്ടാന ആക്രമണം;കർണാടക സ്വദേശിയായ യുവാവ് മരിച്ചു
- വയനാട് പുൽപ്പള്ളി കൊല്ലിവയൽ വനപാതയിൽവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്
പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കർണാടക കുട്ട സ്വദേശി വിഷ്ണു (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണമുണ്ടായത് വയനാട് പുൽപ്പള്ളി കൊല്ലിവയൽ വനപാതയിൽവെച്ചാണ്. കബനി നദി കടന്ന് ഇയാൾ കർണാടകയിലേക്ക് പോകുന്നതിനി ടെയാണ് കാട്ടാന ആക്രമിച്ചത്.

പുൽപ്പള്ളിയിൽ ബന്ധുവീട്ടിൽ എത്തിയതായിരുന്നു വിഷ്ണു. ഉടൻ വനംവകുപ്പിൻ്റെ ജീപ്പിൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.
CATEGORIES News