കാസർകോട്-തിരുവനന്തപുരം ദേശീയപാത ഈ വർഷം പൂർത്തീകരിക്കും – പി.എ മുഹമ്മദ് റിയാസ്

കാസർകോട്-തിരുവനന്തപുരം ദേശീയപാത ഈ വർഷം പൂർത്തീകരിക്കും – പി.എ മുഹമ്മദ് റിയാസ്

  • മലബാറിലെ ടൂറിസം വികസനത്തിലൂടെ കേരളത്തിന്റെ വികസനമാണ് നടക്കുന്നതെന്നും മന്ത്രി

കോഴിക്കോട്: കാസർകോട്- തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ പ്രവർത്തികൾ ഈ വർഷം ഡിസംബറിൽ പൂർത്തിയാകുന്നതോടെ മലബാർ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.മലബാറിലെ ടൂറിസം വികസനത്തിലൂടെ കേരളത്തിന്റെ വികസനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ടൂറിസം വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച ഗേറ്റ് വേ ടു മലബാർ ടൂറിസം ബിടുബി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ അധികാരമേറ്റെടുക്കുമ്പോൾ കേരളത്തിലേക്കുള്ള സഞ്ചാരികളിൽ മലബാറിലേക്കുള്ള സന്ദർശകരുടെ വരവ് ആറു ശതമാനം മാത്രമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ന് മലബാറിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നു. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനുള്ള തീരുമാനം ഇതിന് ഊർജ്ജം പകർന്നു.
മലയോര പാതയും തീരദേശ പാതയും ദേശീയ പാതയ്ക്ക് ഒപ്പം പൂർത്തിയാകുന്നതോടെ ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ അടിസ്ഥാന സൗകര്യം ഉയരും.ദേശീയ പാതയ്ക്ക് ഒപ്പം പൂർത്തിയാകുന്നതോടെ ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ അടിസ്ഥാന സൗകര്യം ഉയരും. അമ്പത് കി.മി ഇടവേളയിൽ വിശ്രമ സംവിധാനമുൾപ്പെടെയാണ് തീരദേശ പാത വരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം രംഗത്ത് കേരളം മത്സരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളുമായല്ല, മറിച്ച് വിദേശ രാജ്യങ്ങളുമായാണെന്ന് മന്ത്രി പറഞ്ഞു. ഈ വികസനത്തിന് പൊതു- സ്വകാര്യ പങ്കാളിത്തിൻ്റെ പങ്ക് വളരെ വലുതാണ് എന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )