
കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം
- പ്രതികളുമായുള്ള ബന്ധം വ്യക്തമാക്കാൻ തയാറകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.
കാസർഗോഡ് : കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധമെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. പ്രതികളുമായുള്ള ബന്ധം വ്യക്തമാക്കാൻ തയാറകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ലഹരിക്കേസിൽ പിടിയിലായ മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് ഔദ്യോഗിക ഭാരവാഹിയല്ലെന്ന് ആവർത്തിക്കുകയാണ് മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ ജെ ജനീഷ്. പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിനെ വിമർശിച്ച് സിപിഐഎം നേതാവ് മുഹമ്മദ് റിയാസും രംഗത്തുവന്നു.സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല എന്നാണ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ഒജെ ജനീഷിന്റെ വിശദീകരണം. ലഹരി കേസിൽ പിടിയിലായ പ്രതികൾ മുഖ്യമന്ത്രിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ നിന്ന് മെറ്റ നീക്കം ചെയ്തതിനെയും പ്രതിപക്ഷം വിമർശിച്ചു. ബിജെപിയുടെ പരോക്ഷ സഹായം ഇക്കാര്യത്തിൽ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
