
കുഞ്ഞു മനസ്സുകൾക്കൊരു കുട്ടി സമ്മാനം; കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു
- ഡൽഹിയിൽ വച്ച് നടക്കുന്ന അഞ്ചാമത് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും നടത്തി
കൊയിലാണ്ടി: ‘കുഞ്ഞു മനസ്സുകൾക്കൊരു കുട്ടി സമ്മാനം’ എന്ന പേരിൽ വിദ്യാഭ്യാസ സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്തത്തിൽ സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.
സൂരജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡൽഹിയിൽ വച്ച് നടക്കുന്ന അഞ്ചാമത് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും നടത്തി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസീസ് മാസ്റ്റർ അധ്യക്ഷനായി.

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റഷീദ് മൂടാടി സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുഖ്യാഥിതിയായി കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും പോസ്റ്റർ ലോഞ്ചിങ്ങും നടത്തി. ബഷീർ മൂലക്കൽ അനുസ്മരണവും ഇതോടൊപ്പം നടന്നു.
കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള ആയിരത്തി അഞ്ഞൂറോളം സർക്കാർ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ഈ വിദ്യാഭ്യാസ പദ്ധതിയുടെ സഹായം ലഭിച്ചത്. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള വിദേശത്തും സ്വദേശത്തും ഉള്ള ഒരു ലക്ഷത്തിൽ പരം മെമ്പർമാരുടെ കൂട്ടായ്മയാണ് കൊയിലാണ്ടിക്കൂട്ടം.

ചടങ്ങിൽ ആശംസ നേർന്ന് നഗരസഭ ചെയർപേഴ്സൺ സുധകിഴക്കേപ്പാട്ട്, അഡ്വ: സത്യൻ, അജിത്ത് മാസ്റ്റർ, രാജേഷ് കീഴരിയൂർ, ഫൈസൽ മൂസ, ബാലൻ അമ്പാടി, ഫാറൂഖ് പൂക്കാട്, ഹൈദ്രോസ് തങ്ങൾ ജസീർ കാപ്പാട്റാ, ഷിദ് ദയ, ഗഫൂർ കുന്നിക്കൽ, സത്യൻമാടഞ്ചേരി, റിയാസ് പി കെ, സാദിഖ് സഹാറ, മുത്തു കോയ തങ്ങൾ, സുജിത്, റിയാസ് കൊല്ലം, എന്നിവരും ചടങ്ങിന് നന്ദി അർപ്പിച്ച് സഹീർ ഗാലക്സിയും സംസാരിച്ചു.