
കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
- മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്
ഉള്ളിയേരി:ഉള്ളിയേരി പഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എൻ എം ബാലരാമൻ അധ്യക്ഷത വഹിച്ചു.
പാലോറ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ ഇഷാൻ സി, ഗോപിക ഇ കെ , ഫർഹ നൗറിൻ എന്നിവർ ഹരിത സഭ നിയന്ത്രിച്ചു. വിദ്യാലയങ്ങളിലും, വീടുകളിലും നടക്കുന്ന മാലിന്യനിർമാർജന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കുട്ടികൾ അവതരിപ്പിച്ചു. മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ബീന സ്വാഗതം പറഞ്ഞു.
വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ചന്ദ്രിക പൂമഠത്തിൽ, വാർഡ് മെമ്പർ പാടത്തിൽ ബാലൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ സി പി സതീശൻ, വിദ്യാഭ്യാസമിതി കൺവീനർ ഗണേശ് കക്കഞ്ചേരി, പ്രധാനാധ്യാപിക മാലിനി ,കെ കെ സത്യൻ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൻ കൃഷ്ണപ്രിയ ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ഷബ്ന എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഷൈനി പട്ടാങ്കോട്ട് നന്ദി രേഖപ്പെടുത്തി.