
കുതിപ്പ് തുടർന്ന് കുരുമുളക്, വെളിച്ചെണ്ണ, റബ്ബർ വില
- കഴിഞ്ഞ കുറച്ച് ദിവസമായി തുടർച്ചയായി വിലകൂടിവരികയാണ്
വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക്, റബർ വിലകളിൽ വർധന തുടരുന്നു. വെളിച്ചെണ്ണയ്ക്കും കുരുമുളകിനും കഴിഞ്ഞ കുറച്ച് ദിവസമായി തുടർച്ചയായി വിലകൂടിവരികയാണ്. റബർ വിലയക്ക് ഇന്നലെ മാറ്റമില്ലാതിരുന്നെങ്കിലും ഇന്ന് വീണ്ടും കൂടി. കഴിഞ്ഞ ദിവസം മാറ്റമില്ലാതിരുന്ന കാപ്പികുരു വിലയും വർധിച്ചു. ഏലം 1600- 2100 നിരക്കിൽ തുടരുന്നു.