കുറുവ ദ്വീപിൽ റിവർ റാഫ്റ്റിങ് ആരംഭിക്കുന്നു

കുറുവ ദ്വീപിൽ റിവർ റാഫ്റ്റിങ് ആരംഭിക്കുന്നു

  • 244 സന്ദർശകർക്കാണ് നിലവിൽ പാക്കം ഗേറ്റ് വഴി കുറുവ ദ്വീപിലേക്ക് പ്രവേശനം നൽകുന്നത്

പാക്കം:കുറുവ ഇക്കോ ടൂറിസം സെന്ററിൽ പാക്കം ഭാഗം കവാടത്തിൽ റിവർ റാഫ്റ്റിങ് തുടങ്ങുന്നു. കബനി നദിയിലൂടെ വനഭംഗി ആസ്വദിച്ചു 20 മിനിറ്റ് ദൈർഘ്യമുള്ള റാഫ്റ്റിങ്ങിന് അഞ്ചു പേർക്ക് 400 രൂപയാണ് നിരക്ക്.തിങ്കളാഴ്ച മുതൽ റാഫ്റ്റിങ് ആരംഭിക്കുമെന്ന് ഇക്കോ ടൂറിസം അധികൃതർ പറഞ്ഞു .ഇതിനു മാത്രമായി നാലു പുതിയ മുളം ചങ്ങാടങ്ങൾ വന സംരക്ഷണ സമിതി തയാറാക്കിയിട്ടുണ്ട്. റാഫ്റ്റകൾ കഴിഞ്ഞ ദിവസം സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ നീറ്റിലിറക്കി ഉദ്ഘാടനം ചെയ്തു.

244 സന്ദർശകർക്കാണ് നിലവിൽ പാക്കം ഗേറ്റ് വഴി കുറുവ ദ്വീപിലേക്ക് പ്രവേശനം നൽകുന്നത്. പിന്നീട് വരുന്ന സന്ദർശകർക്ക് മടങ്ങിപ്പോകേണ്ടി വരുന്നു.ഈ പ്രതിസന്ധിക്ക് റിവർ റാഫ്റ്റിങ് തുടങ്ങിയതോടെ വിരാമമാകുകയാണ്. സന്ദർശകർക്ക് കൂടുതൽ ചങ്ങാടങ്ങൾ ആവശ്യമാണെങ്കിൽ നിർമിക്കുമെന്ന് റേഞ്ച് ഓഫിസർ എം.കെ. രാജീവ്കുമാർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )