കുറുവങ്ങാട് പോസ്റ്റുമാനെ ആക്രമിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു

കുറുവങ്ങാട് പോസ്റ്റുമാനെ ആക്രമിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു

  • കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്

കൊയിലാണ്ടി: കുറുവങ്ങാട് പോസ്റ്റുമാനെ ആക്രമിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. പെരുവട്ടൂർ ക്രക്രാട്ട് കുന്ന് ഉജ്ജ്വല് ഉണ്ണി (23) യെ ആണ് റിമാൻഡ് ചെയ്‌തത്. കുറുവങ്ങാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായ അഖില് എസ്.ദേവരാജ് ആണ് ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞ ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കുറുവങ്ങാട് ഹെൽത്ത് സെൻ്ററിന് സമീപം കത്തുകൾ വിതരണം ചെയ്യാനായി സൈക്കിളിൽ പോകുകയായിരുന്നു അഖിൽ. ഈ സമയത്ത് മറ്റൊരാൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നെങ്കിലും സൈഡ് നൽകിയില്ലെന്ന് പറഞ്ഞ് അഖിലിനെ ഹെൽമറ്റ് കൊണ്ട് അടിക്കുകയും ചവിട്ടുകയുമായിരുന്നു. അഖിലിന്റെ ചെവിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അഖിലിന്റെ പരാതിയെ തുടർന്ന് കേസന്വേഷിച്ച കൊയിലാണ്ടി സി.ഐ.ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ.ആർ.വി, ബിജു, മണി, തുടങ്ങിയവർ പ്രതിയെ പിടികൂടുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )