
കുറുവങ്ങാട് ഗവ. ഐ ടി ഐയിൽ വിവിധട്രേഡുകൾക്ക് സീറ്റ് ഒഴിവുകൾ
- അവസാന തിയതി 2025 സെപ്തംബർ 30.
കൊയിലാണ്ടി:കുറുവങ്ങാട് ഗവ. ഐ ടി ഐ യിൽ എൻ സി വി ടി അംഗീകാരമുള്ള രണ്ടു വർഷ കോഴ്സായ ആയ സർവ്വേയർ ട്രേഡിൽ എസ്.ടി വിഭാഗത്തിനും ഒരു വർഷ കോഴ്സായ പ്ലംബർ ട്രേഡിൽ എസ് സി വിഭാഗത്തിനും ഒഴിവുകൾ ഉണ്ട്.

പ്രവേശനം ആഗ്രഹിക്കുന്നവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാക്കളോടൊപ്പം നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ്. പ്രവേശനത്തിന് പ്രായ പരിധിയില്ല. അവസാന തിയതി 2025 സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക് 9496218456, 7907012675 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
CATEGORIES News
