
കെ എസ് എസ് പി യു കൊയിലാണ്ടി ബ്ലോക്ക് അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു
- നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ബിന്ദു സി ടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനo ആചരിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ബിന്ദു സി ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശുഭ ടീച്ചർ അധ്യക്ഷത വഹിച്ചു.
ജാനമ്മ കുഞ്ഞുണ്ണി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വനിതാ കൺവീനർ എൻ കെ വിജയഭാരതി, പെൻഷൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി, ബ്ലോക്ക് പ്രസിഡണ്ട് പി വി രാജൻ, ശാന്തമാ ടീച്ചർ, കുസുമലത എന്നിവർ സംസാരിച്ചു.
CATEGORIES News
