
കെ ഫയലോണം ഓൺലൈൻ പൂക്കള മത്സരം; ഒന്നാം സമ്മാനം അളക രോഹിണിയ്ക്ക്, ബിജു വടക്കയിലും രമ്യ സുർജിത്തും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
- ഒന്നാം സമ്മാനമായി 10000 രൂപയുടെയുടെ ഗിഫ്റ്റ് വൗചർ ലഭിക്കും. രണ്ടാം സമ്മാനം 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ്. 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് മൂന്നാം സമ്മാനം
കൊയിലാണ്ടി : ഓണാഘോഷത്തിൻ്റെ ഭാഗമായി കെ ഫയൽ മിഡിയ നടത്തിയ കെ ഫയലോണം ഓൺലൈൻ പൂക്കള മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കൊയിലാണ്ടി, പന്തലായനി ശ്രീറാം നിവാസിൽ അളക രോഹിണി.എസ്.എം ഒന്നാം സമ്മാനം നേടി. എടക്കുളം അർച്ചനയിൽ ബിജു വടക്കയിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ ഹിൽബസാർ പ്രതീക്ഷയിൽ രമ്യ സുർജിത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ബിൻസി.എം.കെ പ്രോത്സാഹന സമ്മാനവും നേടി.

വിജയികൾക്ക് ഒന്നാം സമ്മാനമായി 10000 രൂപയുടെയുടെ ഗിഫ്റ്റ് വൗചർ ലഭിക്കും. രണ്ടാം സമ്മാനം 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ്. 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് മൂന്നാം സമ്മാനം.

ആർടിസ്റ്റ്മാരായ സതീഷ്.പി കോഴിക്കോട്, ജയിൻ മാസ്റ്റർ,ബാബു.എം.പി എന്നിവരടങ്ങുന്ന ജൂറി പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.

അത്തം മുതൽ അവിട്ടം വരെയുള്ള ദിനങ്ങളിലൊന്നിൽ ഒരുക്കിയ പൂക്കളങ്ങളാണ് മത്സരത്തിൽ പരിഗണിച്ചത്. പ്രമുഖ സ്ഥാപനങ്ങളായ ശോഭിക വെഡിങ്സ്,കാപ്പാട് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ലിമിറ്റഡ്, ഓക്സോ മാർട്ട്, മന വെജ്,
ടികെഎസ് ഇവൻ്റ് മാനേജ്മെൻ്റ് എന്നിവരാണ് പൂക്കള മത്സരം സ്പോൺസർ ചെയ്യുന്നത്.
