
കെ. മുരളീധരൻ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി
- വയനാട് ലോക്സ്‌സാഭാ മണ്ഡലത്തിലായിരുന്നു ആദ്യ പ്രചാരണം
കോഴിക്കോട്: കെ. മുരളീധരൻ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. വയനാട് ലോക്സ്‌സാഭാ മണ്ഡലത്തിലായിരുന്നു ആദ്യ പ്രചാരണം. കോടഞ്ചേരി നൂറാംതോട് കുടുംബ യോഗത്തിൽ അദ്ദേഹം പങ്കെടുത്ത് സംസാരിച്ചു.
പാലക്കാടും ചേലക്കരയിലും പ്രചാരണത്തിനെത്തുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. തന്നെ കൈപിടിച്ചുയർത്തിയ രാജീവ് ഗാന്ധിയുടെ പുത്രിക്ക് വേണ്ടിയാണ് ആദ്യം പ്രചാരണത്തിന് ഇറങ്ങേണ്ടതെന്ന് തോന്നി. ഈ മാസം അഞ്ചാം തീയതി ചേലക്കരയിലും പത്തിന് പാലക്കാടും പോകുമെന്നും മുരളീധരൻ പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മൂന്നിടത്തും സജീവമാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടേക്ക് ക്ഷണിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് ശ്രദ്ധയിൽപെട്ടിട്ടില്ല. കത്തയക്കേണ്ട കാര്യമില്ല, എന്നെ വിളിച്ചുപറഞ്ഞാൽ മതിയല്ലോയെന്നും മുരളീധരൻ പറഞ്ഞു.
CATEGORIES News