കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു

കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു

  • ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിച്ചു

കൊച്ചി:ചിറ്റൂരിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിന് തീപിടിച്ചു. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് ചിറ്റൂരിൽ വെച്ച് അപകടത്തിൽ പെട്ടത്. അപകടം ഉച്ചതിരിഞ്ഞായിരുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിച്ചു.

20 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ബസ്സിന്റെ അടിയിൽ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയത്ത് ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )