
കേരളത്തിന് 72 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ
- ആകെ 1,115 കോടി രൂപയാണ് 15 സംസ്ഥാനങ്ങൾക്കായി കേന്ദ്രം അനുവദിച്ചത്
ന്യൂഡൽഹി:സംസ്ഥാന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് വേണ്ടി 72 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചത്. കേന്ദ്രം അനുവദിച്ചിട്ടുള്ളത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമാണ്. ആകെ 1,115 കോടി രൂപയാണ് 15 സംസ്ഥാനങ്ങൾക്കായി കേന്ദ്രം അനുവദിച്ചത്.

പണം അനുവദിച്ചത് പ്രത്യേക മേഖലകൾക്കോ മറ്റ് പദ്ധതികൾക്കോ ആയിട്ടല്ല . ഫണ്ട് ഏത് വിധത്തിൽ ചെലവഴിക്കണമെന്ന കാര്യത്തിൽ അതാത് സംസ്ഥാനത്തിന് തീരുമാനമെടുക്കാം.

CATEGORIES News