കേരളത്തിലെ മുഖ്യമന്ത്രി ചർച്ച ; ഡൽഹിയിൽ ഇന്ന് നിർണായക യോഗം

കേരളത്തിലെ മുഖ്യമന്ത്രി ചർച്ച ; ഡൽഹിയിൽ ഇന്ന് നിർണായക യോഗം

  • മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കേരളത്തിലേക്ക് അയക്കേണ്ട രണ്ട് നിരീക്ഷകരെ ഈ യോഗത്തിൽ തീരുമാനിക്കും

ഡൽഹി : കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകുന്നേരം നാലു മണിയോടെയാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കേരളത്തിലേക്ക് അയക്കേണ്ട രണ്ട് നിരീക്ഷകരെ ഈ യോഗത്തിൽ തീരുമാനിക്കും.

എഐസിസി നിശ്ചയിക്കുന്ന ഈ നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരെ നേരിട്ട് കണ്ട് അവരുടെ പിന്തുണ ആർക്കാണെന്ന് പരിശോധിക്കും.മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പേരുകളാണ് നിലവിൽ സജീവമായി ഉയരുന്നത്. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ ആർക്കാണെന്നത് ഹൈക്കമാൻഡ് ഗൗരവമായി പരിശോധിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )