കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്നലെ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയാണെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി

കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്നലെ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയാണെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി

  • ആറ് മുതൽ ഏഴ് വരെയുള്ള യുവി ഇൻഡെക്‌സ് രേഖപ്പെടുത്തുമ്പോൾ യെല്ലോ അലർട്ടാണ് നൽകുക

തിരുവനന്തപുരം : കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്നലെ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയാണെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു. നാലിടങ്ങളിൽ യുവി ഇൻഡെക്സ് എട്ട് ആണ് രേഖപ്പെടുത്തിയത്. അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിത്. പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴ ചെങ്ങന്നൂർ, കോട്ടയം ചങ്ങനാശ്ശേരി, ഇടുക്കി മൂന്നാർ എന്നിവിടങ്ങളിലാണ് യുവി ഇൻഡെക്സ് എട്ട് രേഖപ്പെടുത്തിയത്.

ആറ് മുതൽ ഏഴ് വരെയുള്ള യുവി ഇൻഡെക്‌സ് രേഖപ്പെടുത്തുമ്പോൾ യെല്ലോ അലർട്ടാണ് നൽകുക.എട്ട് മുതൽ 10 വരെയുള്ള യുവി ഇൻഡെക്‌സാണ് അതീവ ജാഗ്രത പാലിക്കേണ്ട ഓറഞ്ച് അലർട്ട് വിഭാഗത്തിൽ പെടുന്നത്. 11ന് മുകളിലാണ് യുവി ഇൻഡെക്സ് എങ്കിൽ റെഡ് അലർട്ടാണ്. ഏറ്റവും ഗുരുതരമായ സാഹചര്യമാണിത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )