
കേരളത്തിൽ സ്വർണവില വീണ്ടും കൂടി
- ഒരു ഗ്രാം സ്വർണത്തിന്റെ വില 13,360 രൂപയായാണ് ഉയർന്നത്. പവന്റെ വില 1,280 രൂപയായാണ് വർധിച്ചത്.
കൊച്ചി: കേരളത്തിൽ സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിലെത്തി. ഗ്രാമിന് 160 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13,360 രൂപയായാണ് ഉയർന്നത്. പവന്റെ വില 1,280 രൂപയായാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 1,06,880 രൂപയായാണ് ഉയർന്നത്. രാജ്യാന്തര വിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്. തുടർച്ചയായ മൂന്നാം സെഷനിലും സ്വർണം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സ്പോട്ട് ഗോൾഡ് 1.3 ശതമാനം ഉയർന്ന് 4,127.04 ഡോളറായി. ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.8 ശതമാനം ഉയർന്ന് 4,184.40 ഡോളറിലെത്തി. എണ്ണവില കുറഞ്ഞത് രാജ്യാന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
CATEGORIES News
