
കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന
- 13,255 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 25 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 13,255 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 200 രൂപയുടെ വർധനയുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില 1,06,040 രൂപയായാണ് പവൻ വില കൂടിയത്. രാജ്യാന്തര വിപണിയിൽ ഇന്ന് സ്വർണത്തിന് നേരിയ വിലയിടിവുണ്ടായി.

സ്പോട്ട് ഗോൾഡ് നിരക്ക് 0.6 ശതമാനം കുറഞ്ഞ് ഔൺസിന് 4,076.53 ഡോളറായി. യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.4 ശതമാനം ഇടിഞ്ഞ് 4,074.20 ഡോളറായി. അതേസമയം സ്വർണം പ്രതിമാസനേട്ടത്തിലാണ്. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് സ്വർണം പ്രതിമാസനേട്ടം സ്വന്തമാക്കുന്നത്.
CATEGORIES News
