
കേരളത്തോടൊപ്പം അസമിലും പുതുച്ചേരിയിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ്
- രാവിലെ 9 മണി വരെ അസമിൽ 17.87 % പോളിങ്ങും പുതുച്ചേരിയിൽ 17.41 % പോളിങ്ങും രേഖപ്പെടുത്തി.
ഡൽഹി: കേരളത്തോടൊപ്പം അസമിലും പുതുച്ചേരിയിലും ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. രാവിലെ 9 മണി വരെ അസമിൽ 17.87 % പോളിങ്ങും പുതുച്ചേരിയിൽ 17.41 % പോളിങ്ങും രേഖപ്പെടുത്തി. അസമിൽ 126 മണ്ഡലങ്ങളിലേക്കാണ് നിർണായക പോരാട്ടം നടക്കുന്നത്. ഇവിടെ തുടർച്ചയായ മൂന്നാം സർക്കാർ ലക്ഷ്യമിട്ടാണ് ബിജെപി മത്സരിക്കുന്നതെങ്കിൽ, ഭരണമാറ്റം ഉന്നം വച്ച്കോൺഗ്രസും കരുക്കൾ നീക്കുന്നുണ്ട്.

പുതുച്ചേരിയും ഇന്ന് വിധിയെഴുതുകയാണ്. 30 മണ്ഡലങ്ങളിലായി 9 ലക്ഷത്തിലധികം വോട്ടർമാരാണ് ഇവിടെയുള്ളത്. എഐഎൻആർസി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും.. ഇൻഡ്യ സഖ്യവും തമ്മിലാണ് വാശിയേറിയ മത്സരം. അഞ്ച് സീറ്റുകളിൽ ഇൻഡ്യ സഖ്യ പാർട്ടികൾ തമ്മിൽ നേർക്കു നേർ പോര് നടക്കുന്നുവെന്നതും പുതുച്ചേരിയിലെ തെരഞ്ഞെടുപ്പിന്റെ
സവിശേഷതയാണ്.
CATEGORIES News
