കേറ്റിൽ പാസ് വിഷയം സർക്കാറുകളുടെശ്രദ്ധയിൽപ്പെടുത്തി കെ.കെ രമ എം എൽ എ

കേറ്റിൽ പാസ് വിഷയം സർക്കാറുകളുടെശ്രദ്ധയിൽപ്പെടുത്തി കെ.കെ രമ എം എൽ എ

  • കേറ്റിൽ പാസിനായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മുപ്പത്തി എട്ടാം ദിനത്തിലെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരുന്നു അവർ.

ചോമ്പാല: ബ്ലോക്കോഫീസിന് സമീപം.കേറ്റിൽ അണ്ടർപ്പാസ് അനുവദിക്കണമെന്ന ജനകീയ ആവശ്യം കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായി കെ കെ രമ എം എൽ എ പറഞ്ഞു. അണ്ടർ പാസ് വിഷയം ജില്ല വികസന സമിതിയിലും അണ്ടർ പാസ് വിഷയം ഉന്നയിച്ചതായി അവർ പറഞ്ഞു.കേറ്റിൽ പാസിനായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മുപ്പത്തി എട്ടാം ദിനത്തിലെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരുന്നു അവർ.സമരസമിതി ചെയർമാൻ അനിൽകുമാർ വി.പി അദ്ധ്യക്ഷത വഹിച്ചു .

കൺവീനർ വി.കെ അനിൽകുമാർ ജനപ്രതിനിധികളായ ശ്രീകല വി എൻ പി കവിത അനിൽകുമാർ , ടി.ടി രജനി, കെ കെജയചന്ദ്രൻ സാമൂഹിക രാഷ്ട്രിയ സംഘടന പ്രതിനിധികളായ പി ബാബുരാജ്, എം.പി ബാബു, യു.എ റഹീം, വി പി പ്രകാശൻ , പ്രദീപ് ചോമ്പാല , കെ പി വിജയൻ വിപി ലീനിഷ്,,ഒ ബാലൻ, ടി ടി പത്മനാഭൻ , സി സുഗതൻ , പി.കെ പ്രീത, സി കെ സുജിത്ത് അജയ് മാളിയേക്കൽ എന്നിവർ സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )