
കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്സ്
- കെ.പി.സി.സി മെമ്പർ കെ.രാമചന്ദ്രൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :റേഷൻ സംവിധാനം അടിമറിച്ചതിനെതിരെ ‘റേഷൻ കടകൾ കാലി – അരിയെവിടെ സർക്കാരെ’ എന്ന മുദ്രാവാക്യവുമായി കോൺഗ്രസ്സ് നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ.പി.സി.സി മെമ്പർ കെ.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എൻ.മുരളീധരൻ തൊറോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർമാരായ പിരത്നവല്ലി ടീച്ചർ, മഠത്തിൽ നാണു മാസ്റ്റർ, സി.സി.സി. ജനറൽ സെകട്ടറിമാരായ കെ. അശോകൻ മാസ്റ്റർ, അഡ്വ.കെ.വിജയൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിററി പ്രസിഡന്റുമാരായ കെ.ടി. വിനോദൻ, കെപി. രാമചന്ദ്രൻ മാസ്റ്റർ, വി.ടി. സുരേന്ദ്രൻ, കെ.പി.വിനോദ് കുമാർ, ഇ.എം. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണമൽ, വി.പി. പ്രമോദ്, ഷബീർ എളവനക്കണ്ടി, അനിൽ പാണലിൽ, ചെറുവക്കാട്ട് രാമൻ, ഉണ്ണികൃഷ്ണൻ കളത്തിൽ, കെ.വി.റീന, കെ.എം. ഉണ്ണികൃഷ്ണൻ, സി.പി.മോഹനൻ, കെ.എം. സുമതി, മോഹനൻ നമ്പാട്ട്, ഷീബ അരീക്കൽ, പി.പി. നാണി, എം.പി. ഷംനാസ് എന്നിവർ നേതൃത്വം നല്കി.