കൊയിലാണ്ടി നഗരസഭാ ചെയർമാനായി യു.കെ.ചന്ദ്രനെ തെരഞ്ഞെടുത്തു

കൊയിലാണ്ടി നഗരസഭാ ചെയർമാനായി യു.കെ.ചന്ദ്രനെ തെരഞ്ഞെടുത്തു

  • രാവിലെ പത്തരയ്ക്ക് നഗരസഭാ കൗൺസിൽ ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്

കൊയിലാണ്ടി: യു.കെ.ചന്ദ്രനെ കൊയിലാണ്ടി നഗരസഭാ ചെയർമാനായി തെരഞ്ഞെടുത്തു. സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയംഗമായ യു.കെ.ചന്ദ്രൻ 14-ാം വാർഡായ പന്തലായനി സെൻട്രലിൽ നിന്നാണ് നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.

രാവിലെ പത്തരയ്ക്ക് നഗരസഭാ കൗൺസിൽ ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിൻ്റെ വിയ്യൂരിൽ നിന്നുള്ള കൗൺസിലർ അഡ്വ. പി.ടി.ഉമേന്ദ്രനായിരുന്നു എതിർ സ്ഥാനാർത്ഥി. 22 വോട്ടുകളാണ് യു.കെ.ചന്ദ്രൻ നേടിയത്. 19 വോട്ടുകൾ യുഡിഎഫ് നേടി. ഒരു വോട്ട് അസാധുവായി. യുഡിഎഫ് പിന്തുണയോടെ വിജയിച്ച മാനവികം സ്ഥാനാർത്ഥിയുടെ വോട്ടാണ് അസാധുവായത്. വരണാധികാരിയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ. ഫലപ്രഖ്യാപനത്തിന് ശേഷം വരണാധികാരിക്ക് മുമ്പാകെ ചെയർമാൻ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് 2.30നാണ് വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )