
കൊയിലാണ്ടിയിൽ സ്വകാര്യ ബസുകളുടെ ഇന്നത്തെ സർവ്വീസ് വയനാടിനുവേണ്ടി
- സർവ്വീസ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ദുരന്തമേഖലയിലുള്ളവർക്ക് വീടുവെച്ച് നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.ടി.വാസുദേവൻ പറഞ്ഞു
കൊയിലാണ്ടി:കൊയിലാണ്ടിയിൽ നിന്നുള്ള ഒട്ടുമിക്ക ബസ്സുകളുടെയും ഇന്നത്തെ ഓട്ടം വയനാടിനുവേണ്ടി. ടിക്കറ്റ് തുകയ്ക്ക് പുറമേ ഓരോ യാത്രക്കാരും കഴിയുന്ന തുക കൊടുത്താണ് ഇതിൽ പങ്കാളികളാവുന്നത്. പണം ശേഖരിക്കുന്നത് ഇന്ന് വയനാടിനൊരു കൈത്താങ്ങ് എന്നെഴുതിയ ബക്കറ്റുമായാണ്. വയനാട്ടിലേക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ നടക്കുന്ന സർവ്വീസിൽ ജില്ലയിലെ ഒട്ടുമിക്ക സ്വകാര്യബസുകളും പങ്കുചേരുന്നുണ്ട്.
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് ഈ ഒരു പ്രവർത്തനമായി മുന്നോട്ടുവന്നത്. സർവ്വീസ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ദുരന്തമേഖലയിലുള്ളവർക്ക് വീടുവെച്ച് നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.ടി.വാസുദേവൻ പറഞ്ഞു. രാവിലെ മുതൽ ആളുകളുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് കിട്ടുന്നതെന്ന് ജീവനക്കാരും ബസ് ഉടമകളും പറയുന്നു.
CATEGORIES News