കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ

കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിൽ

  • 4.83 കിലോഗ്രാം തിമിംഗല ഛർദ്ദിയാണ് പിടികൂടിയത്

കൊയിലാണ്ടി : കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി യുവാവ് പിടിയിലായി. കൊയിലാണ്ടി കടലൂർ സ്വദേശി പോവത്തുവയൽക്കുനി അഖിൽ കൃഷ്ണൻ(32)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്‌. ഇയാളിൽ നിന്നും 4.83 കിലോഗ്രാം തിമിംഗല ഛർദ്ദിയാണ് പിടികൂടിയത്. തിമിംഗല ഛർദ്ദി അഥവാ ആംബർഗ്രീസിൽ അടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആൽക്കഹോൾ പെർഫ്യൂം നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് കോടികൾ വിലമതിക്കുന്നതാണ്.

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളായ എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ വി.വി ഷാജി, വി.സി ബിനീഷ്, സിപിഒ ടി.കെ ശോഭിത്ത്, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്ഐമാരായ ജീഷ്‌മ, ദിലീപൻ, എസ് സിപിഒമാരായ ഗംഗേഷ്, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )