കോട്ടയം സ്വദേശികളായ രണ്ട് സഹോദരിമാരെ കന്യാകുമാരി കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം സ്വദേശികളായ രണ്ട് സഹോദരിമാരെ കന്യാകുമാരി കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

  • കുടുംബാംഗങ്ങൾ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകി

കന്യാകുമാരി :കോട്ടയം സ്വദേശികളായ രണ്ട് സഹോദരിമാരെ കന്യാകുമാരി കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മീര, ആനി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 15 വർഷത്തിലേറെയായി അമേരിക്കയിൽ താമസിച്ചിരുന്ന ഇവർ നാട്ടിൽ തിരിച്ചെത്തിയ ശേഷം കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും യാത്ര ചെയ്തു വരുന്നതിനിടയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. രാമേശ്വരത്ത് നിന്ന് ഇന്നലെ വൈകിട്ടാണ് ഇവർ കന്യാകുമാരിയിൽ എത്തിയത്.
അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്ത ഇവരെ പിന്നീട്
കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങൾ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകി.ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയോടുകൂടിയാണ് കടലിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇവർ കടലിൽ ഇറങ്ങിയ സമയത്ത് അപകടത്തിൽപ്പെട്ടതാണോ അതോ മരണത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )