കോതമംഗലം ഗവ: എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനവും നൂറ്റി നാല്പതാം വാർഷികവും

കോതമംഗലം ഗവ: എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനവും നൂറ്റി നാല്പതാം വാർഷികവും

  • മന്ത്രി വി.ശിവൻകുട്ടി ഫിബ്രവരി 16 ന് കെട്ടിടം ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി :പതിനാലു പതിറ്റാണ്ടുകൾ പൂർത്തീകരിക്കുന്ന കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികവും നടക്കുന്നു.വി.ആർ.കൃഷ്ണയ്യർ, സ്വാതന്ത്ര്യ സമര സേനാനി ഇയ്യങ്കോട് കൃഷ്ണൻ, മുൻ എം.എൽ.എ ഇ.നാരായണൻ നായർ തുടങ്ങിയ പ്രഗൽഭരായ പൂർവവിദ്യാർഥിനിര കൊണ്ടും നൂറ്റി നാല്പതു വർഷത്തെ അനന്യമായ നീണ്ട ചരിത്രം കൊണ്ടും സവിശേഷമാണ് സ്കൂൾ ചരിത്രം.

കലാകായിക വൈജ്ഞാനിക മത്സരങ്ങളിൽ തുടർച്ചയായി വിജയകിരീടങ്ങൾ ചൂടി മികവ് നിലനിർത്തി സ്കൂൾ. കഴിഞ്ഞ എൽഎസ്‌എസ്‌ പരീക്ഷയിൽ 36 പ്രതിഭകളെ വിജയിപ്പിച്ച് സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ വിജയം ആവർത്തിക്കാൻ വിദ്യാലയത്തിനു കഴിഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ധനസഹായത്തോടെ നിർമ്മിച്ച പുതിയ കെട്ടിടം,ലൈബ്രറി, വിശാലമായ കമ്പ്യൂട്ടർ ലാബ് എന്നിവയടങ്ങിയ കെട്ടിടം സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഫിബ്രവരി 16 നു വൈകുന്നേരം 3.30 ന് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )