
കോറോ ഹെൽത്ത് കമ്പനി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ നിർണായക ചർച്ച ഇന്ന്
- തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ, ഉമാ തോമസ് എംഎൽഎ, ജില്ലാ ലേബർ ഓഫീസർ, ലേബർ സെക്രട്ടറി എന്നിവർ എറണാകുളം കലക്ടറേറ്റിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും
കൊച്ചി: കോറോഹെൽത്ത് കമ്പനി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ നിർണായക ചർച്ച ഇന്ന്. തൊഴിൽമന്ത്രി ബിന്ദു കൃഷ്ണ, ഉമാ തോമസ് എംഎൽഎ, ജില്ലാ ലേബർ ഓഫീസർ, ലേബർ സെക്രട്ടറി എന്നിവർ എറണാകുളം കലക്ടറേറ്റിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും. കോറോഹെൽത്ത് അധികൃതർ ചർച്ചയിൽ പങ്കെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ. ജോലി നഷ്ടമായവരെ കമ്പനിയുടെ മറ്റ് ഓഫീസുകളിൽ വിന്യസിച്ച് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യമുണ്ട്.മുൻപ് നടന്ന ചർച്ചകളിൽ കമ്പനി അനുകൂല നിലപാടായിരുന്നില്ല സ്വീകരിച്ചിരുന്നത്. ഓഫീസ് തുറന്നു നൽകാൻ പോലും തയ്യാറായിരുന്നില്ല. ഓഫീസിൽ എത്തിയ ജീവനക്കാർക്ക് പലപ്പോഴും തിരികെ പോകേണ്ടി വന്നിട്ടുണ്ട്. ദിവസങ്ങളായി ഓഫീസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധം തുടരുകയാണ്. ഇവരുടെ കോഴിക്കോട്ടെ ഓഫീസിന് മുന്നിലും പ്രതിഷേധമുണ്ട്.
