കായലാട്ട് നാരായണൻ മാസ്റ്റർ സ്മാരക വായന പുരസ്കാര പദ്ധതി പ്രഖ്യാപിച്ചു

കായലാട്ട് നാരായണൻ മാസ്റ്റർ സ്മാരക വായന പുരസ്കാര പദ്ധതി പ്രഖ്യാപിച്ചു

  • എൽ.പി., യു.പി. വിഭാഗങ്ങളിൽ നിന്ന് മികച്ച വായനക്കാരായ രണ്ട് വീതം വിദ്യാർത്ഥികളെ തെരഞ്ഞെടുത്താണ് പുരസ്കാരം നൽകുക

കൊയിലാണ്ടി:പുളിയഞ്ചേരി യു.പി. സ്കൂൾ വിയ്യൂർ വായനശാലയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വായനവാരാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിലെ മുൻ അധ്യാപകനും ലൈബ്രറി പ്രവർത്തകനുമായിരുന്ന കായലാട്ട് നാരായണൻ മാസ്റ്ററുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം “കായലാട്ട് നാരായണൻ മാസ്റ്റർ സ്മാരക വായന പുരസ്കാരം” പ്രഖ്യാപിച്ചു.
എൽ.പി., യു.പി. വിഭാഗങ്ങളിൽ നിന്ന് മികച്ച വായനക്കാരായ രണ്ട് വീതം വിദ്യാർത്ഥികളെ തെരഞ്ഞെടുത്താണ് പുരസ്കാരം നൽകുക. ജൂൺ 19-ലെ വായനാദിനത്തിൽ ആരംഭിച്ച് നവംബർ 14-ലെ ശിശുദിനം വരെ നടക്കുന്ന വായനാനുബന്ധ പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ചായിരിക്കും വിജയികളെ കണ്ടെത്തുക.പരിപാടി വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പ്രഭീഷ് കണാരൻകണ്ടി അധ്യക്ഷനായി.പുരസ്കാര പദ്ധതിയുടെ ലോഗോ പ്രകാശനവും വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും സാഹിത്യകാരൻ ഡോ. മോഹനൻ നടുവത്തൂർ നിർവഹിച്ചു. എൻ.വി. വൽസൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുത്തു.


കായലാട്ട് നാരായണൻ മാസ്റ്ററുടെ മകൾ പ്രേമലതയിൽ നിന്ന് പുരസ്കാര തുക ഹെഡ്മിസ്ട്രസ് ഷംന ശ്യാംനിവാസ് ഏറ്റുവാങ്ങി. കായലാട്ട് മുരളി, പി.പി. രാധാകൃഷ്ണൻ, റഷീദ് പുളിയഞ്ചേരി, അഖിൽ പി.സി., കെ.പി. റീജ,പ്രസന്ന ടി, സുമേഷ് കെ.പി. സരിത രയരോത്ത്, എന്നിവർ സംസാരിച്ചു.പൂർവവിദ്യാർത്ഥിനി നീലാംബരി കെ.ടി.യുടെ പിറന്നാൾ സമ്മാനമായി, രശ്മിദേവി വലിയാട്ടിൽ സ്കൂൾ ലൈബ്രറിയിലേക്ക് 13 പുസ്തകങ്ങൾ കൈമാറി. തുടർന്ന് വിദ്യാർത്ഥികൾ വായനാപ്രതിജ്ഞ ചൊല്ലി. വായന ക്വിസ്, പോസ്റ്റർ നിർമ്മാണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )