കോഴിക്കോട് നഗരത്തിൽ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാൻ കോടിക്കണക്കിന് രൂപ ചെലവിട്ട് കോർപറേഷൻ നടപ്പിലാക്കാൻ ശ്രമിച്ച സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ

കോഴിക്കോട് നഗരത്തിൽ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാൻ കോടിക്കണക്കിന് രൂപ ചെലവിട്ട് കോർപറേഷൻ നടപ്പിലാക്കാൻ ശ്രമിച്ച സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ

  • നഗര യാത്ര സുഖകരമാക്കാൻ സൈക്കിളുകൾ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതാണ് പദ്ധതി.

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാൻ കോടിക്കണക്കിന് രൂപ ചെലവിട്ട് കോർപറേഷൻ നടപ്പിലാക്കാൻ ശ്രമിച്ച സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ. പദ്ധതിക്കായി വാങ്ങിയ സൈക്കിളുകൾ ആർക്കും ഉപകരിക്കാതെ തുരുമ്പെടുത്ത് നശിക്കുകയാണ്. ഹരിത ഗതാഗതം, സ്ത്രീകൾക്ക് സുരക്ഷിത സൈക്കിൾ യാത്ര-ഇത് ലക്ഷ്യമിട്ടാണ് സിറ്റി സൈക്കിൾ എന്ന പേരിൽ പദ്ധതി തുടങ്ങിയത്. നഗര യാത്ര സുഖകരമാക്കാൻ സൈക്കിളുകൾ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതാണ് പദ്ധതി. കുടുംബ ശ്രീയിലൂടെ തുടങ്ങിയത്. നഗര യാത്ര സുഖകരമാക്കാൻ സൈക്കിളുകൾ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതാണ് പദ്ധതി. കുടുംബ ശ്രീയിലൂടെ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. 2023 ഫെബ്രുവരിയിൽ പദ്ധതി തുടങ്ങി.

സൈക്കിളുകളും വാങ്ങി. ഓരോ വാർഡുകളിലേക്കും സൈക്കിളുകൾ വിതരണം ചെയ്യുകയും ചെയ്തു.സ്ത്രീകൾക്ക് മണിക്കൂറിന് 20 രൂപ നിരക്കിൽ സൈക്കിൾ വാടകയ്ക്ക് നൽകാനായിരുന്നു തീരുമാനം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ വാടകയ്ക്ക് കൊടുക്കും. എന്നാൽ പ്രതീക്ഷിച്ച പോലെ പദ്ധതി മുന്നോട്ട് പോയില്ല. ഒരു കോടിയിലേറെ രൂപ പാഴ്ച്ചെലവായി. എരഞ്ഞിപ്പാലം, ചെലവൂർ,മാറാട്, സരോവരം എന്നിവിടങ്ങളിലാണ് സൈക്കിൾ ഷെഡുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്. സ്ഥല പരിമിധി മൂലം ചിലയിടത്ത് ഷെഡ് നിർമ്മിക്കാനും ആയില്ല. നിലവിൽ സൈക്കിളുകൾ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇതോടെ സ്ത്രീകൾക്കായി തുടങ്ങിയ പദ്ധതി ലക്ഷ്യം കാണാതെ പാതിവഴിയിൽ ആയി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )