കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു

  • കോഴിക്കോട് ഡിഡിഇ അസീസ് ടി പതാക ഉയർത്തി.

കൊയിലാണ്ടി:കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു. കോഴിക്കോട് ഡിഡിഇ അസീസ് ടി പതാക ഉയർത്തി. റിസപ്ഷൻ കമ്മിറ്റി കൺവീനർ സി കെ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാജേഷ് കുമാർ ആർ ( റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ) അധ്യക്ഷൻ വഹിച്ചു. അപർണ വി ആർ അസിസ്റ്റന്റ് ഡയറക്ടർ വിഎച്ച്എസ്ഇ, ഡോ. യുകെ അബ്ദുൽ നാസർ ( പ്രിൻസിപ്പൽ ഡയറ്റ് കോഴിക്കോട്), ഡോ.എം .കെ അബ്ദുൽ ഹക്കീം(ഡി പി സി സമഗ്ര ശിക്ഷ കോഴിക്കോട്), പ്രദീപ് കുമാർ എൻ വി (പ്രിൻസിപ്പാൾ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

കോഴിക്കോട് റവന്യൂ ജില്ലാ കലോത്‌സത്തിന് തിരിതെളിച്ച് ലൈറ്റ് & സൗണ്ട് കമ്മിറ്റി

കോഴിക്കോട് റവന്യൂ ജില്ലാ കലോത്‌സത്തിന് തിരിതെളിച്ച് ലൈറ്റ് & സൗണ്ട് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സിച്ച് ഓൺ കർമ്മം ഉത്ഘാടനം ചെയർമാൻ വി.പി ഇബ്രാഹിം കുട്ടി നിർവ്വഹിച്ചു.ചടങ്ങിൽ കെ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി മുഖ്യാതിഥിയായി.പ്രിൻസിപ്പൽ പ്രദീപ് കുമാർ,പി ടി എ പ്രസിഡണ്ട് എ സജീവ് കുമാർ, കെ എസ് ടി യു സംസ്ഥാന സെക്രട്ടറിമാരായ എ.പി. അസീസ്, ടി. ജമാലുദ്ധീൻ, വൈസ് പ്രസിഡണ്ട് എ.പി. നാസർ,വി.കെ അബ്ദുൽ റഷീദ്,അൻവർ ഇയ്യഞ്ചേരി,കെ.പി സാജിദ്,മുസ്തഫപാലോളി,ബഷീർ വടക്കയിൽ, സിറാജ് ഇയ്യഞ്ചേരി,നസീർ വി.കെ പ്രസംഗിച്ചു.

കോഴിക്കോട് ജില്ലാകലോത്സവത്തിന് ലോ & ഓർഡർ കമ്മിറ്റി പൂർണ്ണ സജ്ജം

ലോ & ഓർഡർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കലോത്സവത്തിന്റെ ക്രമ സമാധാനം നിയന്ത്രിക്കുന്ന പോലീസ്, എക്സൈസ്,എൻ സി സി, എസ് പി സി, എൻ എസ് എസ്, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് &ഗൈഡ്സ് മറ്റ് രാഷ്ട്രീയ സാമൂഹിക വ്യാപാര സംഘടനകളുടെ നേതൃത്വത്തിലുള്ള പദ്ധതി റിവീൽ ദ വോളന്റീർസ് മീറ്റ് ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിൽ സബ് ഇൻസ്‌പെക്ടർ ജീഷ്മ വി ഉത്ഘാടനം ചെയ്തു. കലോത്സവത്തിന്റെ സുഗമാമമായ നടത്തിപ്പിന് എല്ലാവരും തയ്യാറാണ് എന്നുള്ള പ്രഖ്യാപനമാണ് നടന്നത്. ലോ & ഓർഡർ ചെയർമാൻ ഫാസിൽ പി പി അധ്യക്ഷത വഹിച്ചു. ലോ & ഓർഡർ കൺവീനർ ആർ കെ ഷാഫി സ്വാഗതം പറഞ്ഞു, എ ഒ അബ്ദുൽ ഷെരീഫ്, സാജിദ് എം എ, എക്സൈസ് ഓഫീസർ മധുസൂദനൻ, പ്രിൻസിപ്പൽ പ്രദീപ്, സജീവ് കുമാർ, മജീദ് ചോമ്പാല,ഷമീം അഹമ്മദ് നന്ദി പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )