
ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും കനാൽ റോഡ് ശുചികരണവും സംഘടിപ്പിച്ചു
കൊയിലാണ്ടി: സമന്വയ കൊഴുക്കല്ലൂരിൻ്റെയും എം.എസ് നമ്പൂതിരി ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം വിവിധ പരിപാടികളൊടെ സംഘടിപ്പിച്ചു . കാലത്ത് 8 മണിക്ക് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും കനാൽ റോഡ് ശുചികരണവും സംഘടിപ്പിച്ചു. വൈകുന്നേരം 4 മണിക്ക് നടന്ന ഗാന്ധി അനുസ്മരണവും ശുചിത്വ സദസും മേപ്പയൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുനിൽ ഉദ്ഘാടനം ചെയ്തു.

ശുചിത്വ സദസിനോടനുബന്ധിച്ച് പ്രദേശത്തെ ഹരിത കർമ്മസേന പ്രവർത്തകരായ അനിഷ പുതുക്കുടി കണ്ടി, ലിൻസ ചന്ദ്രൻ എന്നിവരെ ആദരിച്ചു. എൻ.കെ വിജയൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. അശോകൻ നാദം അധ്യക്ഷത വഹിച്ചു. ഓണഘോഷത്തിൻ്റെ ഭാഗമായി നടന്ന എൻ.കെ അരുൺ (ശ്രീകൃഷ്ണ ) സ്മാരക പൂക്കള മത്സരത്തിൽ വിജയികളായവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
ഇ. കുഞ്ഞിക്കണ്ണൻ,
സി കെ ശ്രീധരൻ,
പുഷ്പ ലത, ദേവി അമ്മ മുതുവോട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. ആഷിൻ ലാൽ സി. കെ. സ്വാഗതവും പി. കെ. സുരേഷ് നന്ദിയും പറഞ്ഞു.