ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

  • കൊച്ചുവേളി – അമൃതസർ എക്സ്പ്രസ്സ്, തിരുവനന്തപുരം സെൻട്രൽ -നിസാമുദ്ദീൻ എക്സ്പ്രസ്സും ട്രെയിനുകളാണ് പൻവേലിൽ നിന്നും വഴിതിരിച്ചുവിടുക.

മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി – അമൃതസർ എക്സ്പ്രസ്സ്, തിരുവനന്തപുരം സെൻട്രൽ -നിസാമുദ്ദീൻ എക്സ്പ്രസ്സും ട്രെയിനുകളാണ് പൻവേലിൽ നിന്നും വഴിതിരിച്ചുവിടുക. ഈ ട്രെയിനുകൾ ജൽഗാവ് – പാൽധി – ഉദ്ന വഴി സൂറത്തിൽ എത്തും. വാപി -ഉദ് വാഡ സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതും പലയിടത്തും ട്രാക്കിൽ വെളളം കയറിയതുമാണ് കാരണം. സൂറത്തിൽ നിന്നും ഉദ്നയിൽ നിന്നുമുളള ആറു ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കി.

ഗുജറാത്തിലെ 20 ജില്ലകളിലും മഹാരാഷ്ട്രയിലെ പൂനെയടക്കം അഞ്ച് ജില്ലകളിലും റെഡ് അലർട്ടാണ്. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായതോടെ ജനജീവിതം ദുസഹമായി. വരും മണിക്കൂറുകളിലും ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )