ചെറു മത്സ്യങ്ങളെ പിടിക്കലും വിൽപ്പനയും നിർത്തും

ചെറു മത്സ്യങ്ങളെ പിടിക്കലും വിൽപ്പനയും നിർത്തും

  • ചെറു മൽസ്യങ്ങൾക്ക് വളരാനുള്ള അവസരം ഉണ്ടാക്കാനാണ് ഈ തീരുമാനം

കൊയിലാണ്ടി: ഹാർബറിൽ ചെറുമത്സ്യങ്ങളെ പിടിക്കുന്നതും വിൽക്കുന്നതും നിർത്തുമെന്ന് ഹാർബർ ഏകോപന സമിതി. ഈ മാസം അവസാനത്തോടെ തീരുമാനം നടപ്പിലാകും. ചെറു മൽസ്യങ്ങൾക്ക് വളരാനുള്ള അവസരം ഉണ്ടാക്കാനാണ് ഈ തീരുമാനം. ഇത് മൽസ്യതൊഴിലാളികൾക്ക് ഗുണം ചെയ്യും. ചോമ്പാല ഹാർബർ കമ്മിറ്റിയും ഇത്തരത്തിൽ തീരുമാനം എടുത്തിരുന്നു.

കഴിഞ്ഞ സീസണിൽ ഏഴ് മാസത്തോളം മത്സ്യം കിട്ടാതെ തൊഴിലാളികൾ വറുതിയിലായിരുന്നു. നിയമപ്രകാരം ചെറു മത്സ്യങ്ങൾ വളർച്ചയത്തിയെങ്കിലും ഇപ്പോൾ പിടിക്കാതിരുന്നാൽ അടുത്ത സീസണിൽ ഗുണം ചെയ്യും. ഇത്തവണ കടലിൽ ധാരാളം ചെറു മൽസ്യങ്ങളുണ്ട് അതിന് വളരാനുള്ള അവസരമുണ്ടാക്കാനാണ് ഈ തീരുമാനം. മാത്രമല്ല, ചെറുമീനുകൾ പിടിച്ച് വളം ആവശ്യത്തിനാണ് കൊണ്ടുപോകുന്നത്. ഒരു ബോക്സ് മത്തിക്ക് വെറും 800 രൂപയോളമേ
ലഭിക്കുന്നുള്ളൂ. ഇത് വലിയ നേട്ടമല്ല.ഈ കുഞ്ഞുമത്സ്യങ്ങൾ വളർച്ചയെത്തിയാൽ തൊഴിലാളികൾക്ക് തന്നെയാണ് പ്രയോജനമെന്ന് ഹാർബർ ഏകോപന സമിതി പ്രസിഡണ്ട് മണി, സെക്രട്ടറി കെ. കെ. വൈശാഖ്, കെ. പി. സുരേശൻ എന്നിവർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )