ചേർത്ത് പിടിക്കേണ്ടതിനെ മലയാളികൾ വിട്ടു കളയുന്നു

ചേർത്ത് പിടിക്കേണ്ടതിനെ മലയാളികൾ വിട്ടു കളയുന്നു

  • പ്രമുഖ സാഹിത്യ നിരൂപകൻ കെ. വി. സജയ് പുസ്തകം ഏറ്റുവാങ്ങി

കൊയിലാണ്ടി: മലയാളികൾ ആഘോഷ ഘട്ടത്തിൽ ചേർത്തു പിടിക്കേണ്ടതിനെ വിട്ടു കളയുന്നതാണ് വർത്തമാനകാലത്ത് പ്രകടമാക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. യുവ എഴുത്തുകാരൻ ഷാജീവ് നാരായണൻ്റെ
ഒറ്റയാൾക്കൂട്ടം കഥാസമാഹാരം കൊയിലാണ്ടി ടൗൺഹാളിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ടിൽ അധ്യക്ഷത വഹിച്ചു
പ്രമുഖ സാഹിത്യ നിരൂപകൻ കെ. വി. സജയ് പുസ്തകം ഏറ്റുവാങ്ങി .
മധു കിഴക്കയിൽ പുസ്തക വിശകലനം നടത്തി. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ. , ടി. അനിൽകുമാർ, ഇ .വിശ്വനാഥൻ, സി.കെ ബാലകൃഷ്ണൻ, രവി എടത്തിൽ, സജീവ് കുമാർ, താലുക്കാശുപത്രി സൂപ്രണ്ട് അബ്ദുൾ അസീസ് ,രാജൻ നടുവത്തൂർ, ശശി കോട്ടിൽ, കരുണൻകോയച്ചാട്ടിൽ, സജീവ് കീഴരിയൂർ , രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കെ.ഹരി നാരായണൻ നന്ദിയും സി. രാമചന്ദ്രൻ നീലാംബരി സ്വാഗതവും പറഞ്ഞു. ഷാജീവ് നാരായണൻ മറുമൊഴി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )