ജവാൻ മദ്യത്തിന്റെ പേര് മാറ്റണം

ജവാൻ മദ്യത്തിന്റെ പേര് മാറ്റണം

  • അജിത്കുമാർ ഇളയിടത്ത്

നിർത്തലാക്കിയ ‘ജവാൻ’ മദ്യം വീണ്ടും വിപണിയിലെത്തിക്കുകയാണെങ്കിൽ അതിന് മറ്റൊരു പേര് നൽകണം. രാജ്യത്തിന്റെ അതിർത്തികൾ കാത്തുസൂക്ഷിച്ച് ജനങ്ങളുടെ സുരക്ഷയ്ക്കായി ജീവിതം സമർപ്പിച്ച ജവാൻമാരുടെ പേര് ആരോഗ്യത്തിന് ഹാനികരമായ ഒരു മദ്യ ഉൽപ്പന്നത്തിന് നൽകുന്നത് ഉചിതമല്ല. അത്തരം ഒരു നടപടി ജവാൻമാരുടെ ത്യാഗങ്ങളെയും സേവനങ്ങളെയും അവഗണിക്കുന്നതിന് തുല്യമാണ്. സായുധ സേനയിൽ സേവനമനുഷ്ഠിച്ചവരോടും നിലവിൽ സേവനമനുഷ്ഠിക്കുന്നവരോടും സമൂഹം അർഹിക്കുന്ന ആദരവും ബഹുമാനവും പുലർത്തേണ്ടത് അനിവാര്യമാണ്. അതിനാൽ ‘ജവാൻ’ എന്ന പേര് മദ്യ ബ്രാൻഡായി ഉപയോഗിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറുകയും, ഉൽപ്പന്നത്തിന് മറ്റൊരു പേര് നൽകുകയും ചെയ്യണമെന്ന് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ആവശ്യപ്പെടുന്നു.

— അജിത്കുമാർ ഇളയിടത്ത്
ജില്ലാ ജനറൽ സെക്രട്ടറി
(കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് )

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )