ജാനകിയമ്മയ്ക്ക് പിറന്നാൾ സമ്മാനമായി ‘തേനും വയമ്പും’

ജാനകിയമ്മയ്ക്ക് പിറന്നാൾ സമ്മാനമായി ‘തേനും വയമ്പും’

  • 12 മണിക്കൂർ തുടർച്ചയായി 120 പാട്ടുകളാണ് കോഴിക്കോട് സ്വദേശിയായ ശ്രേയഭാനു പാടുക

കോഴിക്കോട് :എസ്. ജാനകിയെന്ന അതുല്യ ഗായികയുടെ 86-ാം പിറന്നാളിന് ആശംസകളുമായി 12 മണിക്കൂർ തുടർച്ചയായി പാടാനൊരുങ്ങുന്നു ഒരു മിടുക്കി. കോഴിക്കോട് സ്വദേശിയും സ്വാതി തിരുനാൾ കലാകേന്ദ്രത്തിലെ മുൻവിദ്യാർഥിനിയുമായ ശ്രേയഭാനുവാണ് ജാനകിയമ്മയ്ക്കായി സംഗീതം കൊണ്ട് ആശംസ ഒരുക്കുന്നത്.

യുആർഎഫ് റെക്കോഡിട്ട് ചരിത്രം കുറിക്കുക കൂടിയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രോഗ്രാം ഡയറക്ടർ പി. ഭാനുരേഖ പത്രസമ്മേളനത്തിൽ അറിയിച്ചു. ജാനകിയുടെ വ്യത്യസ്ത ഭാഷകളിലുള്ള 120 പാട്ടുകൾ കോർ ത്തിണക്കിക്കൊണ്ടാണ് ‘തേനും വയമ്പു’മെന്ന മ്യൂസിക് ഇൻസ്ട്രുമെന്റ്റൽ പ്ലയേഴ്‌സ് അസോസിയേഷൻ, വി-2 ഇവൻ്റസ് ആൻഡ് എൻ്റർടെയിൻമെൻ്റ്സ്, വരദം മീഡിയ എന്നിവരുടെ സഹകരണത്തോടെ കണ്ടംകുളം ജൂബിലി ഹാളിൽ 30-ന് രാവിലെ എട്ടുമുതലാണ് പരിപാടി നടക്കുന്നത്.

ചടങ്ങ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സമാപനച്ചടങ്ങ് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശ്രേയഭാനുവിനെ സംവിധായകൻ ഷാജൂൺ കാര്യാൽ ആദരിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )