ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത ചെന്നൈ- മംഗളൂരു, മാവേലി, മലബാർ എക്‌സ്പ്രസ് ട്രെയിനുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ അനുവദിച്ചു

ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത ചെന്നൈ- മംഗളൂരു, മാവേലി, മലബാർ എക്‌സ്പ്രസ് ട്രെയിനുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ അനുവദിച്ചു

  • മംഗളൂരു സെൻട്രൽ – രാമേശ്വരം – മംഗളൂരു സെൻട്രൽ പ്രതിവാര എക്‌സ്പ്രസ് ട്രെയിനുകളിൽ രണ്ട് എസി ത്രീ-ടയർ കോച്ചുകൾ അധികമായി ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി

തിരുവനന്തപുരം: ചെന്നൈ- മംഗളൂരു, മാവേലി, മലബാർ എക്‌സ്പ്രസ് ട്രെയിനുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുത്താൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. മംഗളൂരു സെൻട്രൽ – രാമേശ്വരം – മംഗളൂരു സെൻട്രൽ പ്രതിവാര എക്‌സ്പ്രസ് ട്രെയിനുകളിൽ രണ്ട് എസി ത്രീ-ടയർ കോച്ചുകൾ അധികമായി ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നടപടി 16159/16160 2 മംഗളൂരു സെൻട്രൽ – ചെന്നൈ എന്മോർ എക്‌സ്പ്രസിൽ സ്ഥിരമായി ഒരു സ്ലീപ്പർ കോച്ച് കൂടി ഉൾപ്പെടുത്തുമെന്ന് സോണൽ റെയിൽവേ അറിയിച്ചു.

പരിഷ്‌കരിച്ച കോച്ച് ഘടന ഇപ്രകാരമാണ് – ഒരു എസി ടു-ടയർ കോച്ച്, രണ്ട് എസി ത്രീ-ടയർ കോച്ചുകൾ, 12 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് ചെയർ കാർ കോച്ചുകൾ, നാല് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാൻ കോച്ചുകൾ (ഭിന്നശേഷി സൗഹൃദം) എന്നിവ ഉൾപ്പെടും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )