
ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ
- കുടകിൽനിന്നാണ് ഇയാളെ പിടികൂടിയത്
കണ്ണൂർ : ഡെന്റൽ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ. കുടകിൽനിന്നാണ് ഇയാളെ പിടികൂടിയത്. റാമിനെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.

സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ്.വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ഏപ്രിൽ 10-നാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്
CATEGORIES News
