
നീലപ്പടയെ നയിക്കാൻ ഇനി മിശിഹയില്ല;അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി
- സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി.സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. ആത്മാവിനെ ഏറെ വേദിനിപ്പിച്ച തീരുമാനമാണെന്നും എന്നാൽ ഇതാണ് ശരിയായ സമയമെന്നും മെസി കുറിച്ചു. ഫൈനൽ കഴിഞ്ഞതിന് ശേഷം ഞാനെത്രയോ തവണ ആലോചിച്ച കാര്യം, നാഷണൽ ടീമിൽ നിന്ന് റിട്ടയർ ചെയ്യാനുള്ള തീരുമാനം ഞാൻ നിങ്ങളെ അറിയിക്കുന്നു. നെഞ്ച് തകർക്കുന്ന തീരുമാനമാണത്. ഉള്ളു പൊള്ളിക്കുന്നത്. പക്ഷേ ആ സമയമായി. ഈ ജേഴ്സിയണിഞ്ഞ് കൊണ്ട്, ഫുട്ബോളിനെ സ്നേഹിക്കുന്ന സകലരും അർജൻ്റീനക്കാർ എന്ന നിലയിൽ അഭിമാനിക്കുന്നതിൽ, സന്തോഷിപ്പിക്കുന്നതിൽ, ആവുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്; തുടർ വിജയങ്ങളുടെ കഥകൾ പറയാനുള്ള സമീപകാലത്ത് മാത്രമല്ല, എല്ലാക്കാലത്തും. മെസിയുടെ വാക്കുകൾ.


ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടു തോറ്റെങ്കിലും അത് മെസ്സി കളിക്കളത്തിലുണ്ടാക്കിയ തരംഗത്തിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കുന്നില്ല. കളിക്കളത്തിൽ മെസ്സി അമാനുഷനായിരുന്നു. കളിക്കാരും ഗോളുകളും കിരീടവിജയങ്ങളുമെല്ലാം ഇനിയുമുണ്ടാകും. പക്ഷേ, ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) എന്നു വിശേഷിപ്പിക്കാൻ ഇനി ഒരാൾ എന്നുണ്ടാകും. ആറ് ലോകകപ്പ് ടൂർണമെന്റുകൾ, മൂന്ന് ഫൈനൽ, ഒരു കിരീടം, 21 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ. സമ്മോഹനമായ യാത്ര ഇവിടെ അവസാനിക്കുന്നു.
