തദ്ദേശ തെരഞ്ഞെടുപ്പ് കോഴിക്കോട് ജില്ലയിൽ പിൻവലിക്കപ്പെട്ടത് 4011 പത്രികകൾ

തദ്ദേശ തെരഞ്ഞെടുപ്പ് കോഴിക്കോട് ജില്ലയിൽ പിൻവലിക്കപ്പെട്ടത് 4011 പത്രികകൾ

  • ഇതിൽ 1831 പത്രികകൾ പുരുഷൻമാരുടേതും 2180 പത്രികകൾ സ്ത്രീകളുടേതുമാണ്

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച ജില്ലയിൽ പിൻവലിക്കപ്പെട്ടത് 4011 പത്രികകൾ. ഇതിൽ 1831 പത്രികകൾ പുരുഷൻമാരുടേതും 2180 പത്രികകൾ സ്ത്രീകളുടേതുമാണ്.

കോഴിക്കോട് കോർപറേഷനിൽ 203ഉം ജില്ലാ പഞ്ചായത്തിൽ 52ഉം പത്രികകൾ പിൻവലിച്ചു.12 ബ്ലോക്കുകളിലായി 329ഉം ഏഴ് മുനിസിപ്പാലിറ്റികളിലായി 554ഉം 70 ഗ്രാമപഞ്ചായത്തുകളിലായി 2873 പത്രികകളും പിൻവലിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )