
താമരശ്ശേരി ചുരത്തിൽ പുലർച്ചെ മുതൽ രൂക്ഷമായ ഗതാഗതക്കുരുക്ക്
- രണ്ടാം വളവിന് സമീപം ടൂറിസ്റ്റ് ബസ് ഇന്നോവ കാറിന് പിന്നിലിടിച്ചു. അപകടത്തെ തുടർന്ന് ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടത്.
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പുലർച്ചെ മുതൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതിനിടെ രണ്ടാം വളവിന് സമീപം ടൂറിസ്റ്റ് ബസ് ഇന്നോവ കാറിന് പിന്നിലിടിച്ചു. അപകടത്തെ തുടർന്ന് ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തിവിട്ടത്.

അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസും കാറും പിന്നീട് റോഡിൽ നിന്ന് മാറ്റി. എന്നാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് തുടരുകയാണ്. ചുരത്തിലെ റോഡ് വീതികൂട്ടൽ പ്രവൃത്തികളും നേരത്തെ ഗതാഗത തടസ്സങ്ങൾക്ക് കാരണമാകുന്നുണ്ട്.
CATEGORIES News
