
തിക്കോടി പഞ്ചായത്തിനെ ഇനി ഒ.കെ ഫൈസൽ നയിക്കും
- ഫൈസൽ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത് പതിനാലാം വാർഡായ പാലൂർ വെസ്റ്റിൽ നിന്നാണ്
തിക്കോടി: തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പൂർത്തിയായി. പ്രസിഡന്റായി യുഡിഎഫിൽ നിന്നുള്ള ഒ.കെ ഫൈസലിനെ തെരഞ്ഞെടുത്തു. ഫൈസൽ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത് പതിനാലാം വാർഡായ പാലൂർ വെസ്റ്റിൽ നിന്നാണ്.

മുസ്ലിം ലീഗ് തിക്കോടി പഞ്ചായത്ത് ജനറൽ സെക്രട്ടറിയാണ് ഫൈസൽ. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 13 വോട്ടും എൽഡിഎഫിന് 5 വോട്ടുമാണ് ലഭിച്ചത്.
CATEGORIES News
