
തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിൽ ; കേരളം നാളെ പോളിങ് ബൂത്തിലേയ്ക്ക്
- പോളിങ് ഡ്യൂട്ടി കഴിഞ്ഞ് സ്വീകരണ കേന്ദ്രങ്ങളിൽ സാമഗ്രികൾ തിരിച്ചേൽപ്പിച്ചതിനു ശേഷം പോളിങ് ഉദ്യോഗസ്ഥർക്ക് അവരുടെ വീടുകളിൽ തിരിച്ചുപോവാനുള്ള വാഹന സൗകര്യവും ശെരിയാക്കിയിട്ടുണ്ട് .
കോഴിക്കോട് :18-ാമത് ലോക്സഭ തിരഞ്ഞെടുപ്പിന് വിപുലമായ കാര്യങ്ങൾ ആണ് ഓരോ വിതരണ സ്വീകരണ കേന്ദ്രങ്ങളിലും ഒരുക്കിയിരിക്കുന്നത്. കൂടാതെ എട്ട്, 10 പോളിങ് സ്റ്റേഷനുകൾക്ക് ഒരു കൗണ്ടർ എന്ന ക്രമത്തിൽ കൗണ്ടറുകൾ ഓരോ വിതരണ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. കൂടാതെ സാമഗ്രികൾ വാങ്ങാൻ എത്തുന്ന ഉദ്യോഗസ്ഥർക്ക് വേണ്ടി കുടിവെള്ളം, ലഘുഭക്ഷണശാല, ഹെൽപ്പ് ഡെസ്ക് , അടിയന്തര ചികിത്സാ സൗകര്യം എന്നിവയും ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഓരോ കൗണ്ടറിലും അനുവദിക്കപ്പെട്ട പോളിങ് സ്റ്റേഷനുകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കുകയും, ഓരോ പോളിങ് സ്റ്റേഷനിലേക്കും അലോട്ട് ചെയ്യുന്ന പോളിങ് ഉദ്യോഗസ്ഥരുടെ വിവരം അതത് വിതരണ കേന്ദ്രങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കുകയും ചെയ്യും.
പോളിങ് ഡ്യൂട്ടി കഴിഞ്ഞ് സ്വീകരണ കേന്ദ്രങ്ങളിൽ സാമഗ്രികൾ തിരിച്ചേൽപ്പിച്ചതിനു ശേഷം പോളിങ് ഉദ്യോഗസ്ഥർക്ക് അവരുടെ വീടുകളിൽ തിരിച്ചുപോവാനുള്ള വാഹന സൗകര്യവും ശെരിയാക്കിയിട്ടുണ്ട് .പോളിങ് ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനുള്ള വാഹനത്തിന്റെ റൂട്ട് നമ്പർ, റൂട്ട് ഓഫീസറുടെ പേര്, ഫോൺ നമ്പർ എന്നിവയും വാഹനങ്ങൾ പാർക്കുചെയ്ത സ്ഥലവും വിതരണ കേന്ദ്രത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യും.