
തുടർച്ചയായ മൂന്നാം തവണയും സംസ്ഥാനതലത്തിലേക്ക് യദു നന്ദൻ
- ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പുല്ലാം കുഴൽ മത്സരത്തിലാണ് ഒന്നാം സ്ഥാനം യദു നന്ദൻ കരസ്ഥമാക്കിയത്
കോഴിക്കോട് : പുല്ലാം കുഴൽ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയിരിക്കുകയാണ് യദു നന്ദൻ. ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പുല്ലാം കുഴൽ മത്സരത്തിലാണ് ഒന്നാം സ്ഥാനം യദു നന്ദൻ കരസ്ഥമാക്കിയത് . തുടർച്ചയായി മൂന്നാമത്തെ വർഷമാണ് യദു നന്ദൻ സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടുന്നത്. വിയ്യൂർ വീക്ഷണം കലാവേദിയിലെ കൊടക്കാട്ട് കരുണൻ മാസ്റ്ററുടെ കീഴിലാണ് യദു നന്ദൻ പുല്ലാം കുഴൽ അഭ്യസിക്കുന്നത്.

എൻ.പി സുധീഷ് ദിവ്യ ദമ്പതികളുടെ മകനാണ്. പിതാവായ സുധീഷും യദുവിന്റെ കൂടെ കച്ചേരി അവതരിപ്പിച്ചു വരുന്നു. പൂർവികല്യാണി രാഗത്തിലെ ജ്ഞാനമു എന്ന് തുടങ്ങുന്ന രൂപക താളത്തിലുള്ള കീർത്തനം ആണ് യദു വിനെ ഒന്നാം സ്ഥാനക്കാരനാക്കിയത്. ജിഎച്ച്എസ്എസ് കോക്കല്ലൂർ പ്ലസ് വൺ വിദ്യാർത്ഥിയാണ് യദു നന്ദൻ
CATEGORIES News