തുടർച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് പവർകട്ടില്ല ; കൂടുതൽ വൈദ്യുതി ലഭിച്ചത് താത്കാലിക ആശ്വാസമായി

തുടർച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് പവർകട്ടില്ല ; കൂടുതൽ വൈദ്യുതി ലഭിച്ചത് താത്കാലിക ആശ്വാസമായി

  • ഗ്രിഡിൽ നിന്ന് ആവശ്യാനുസരണം വൈദ്യുതി ലഭിച്ചതോടെയാണ് ഇന്നലെ വൈദ്യുതി നിയന്ത്രണം ഒഴിവായത്.

തിരുവനന്തപുരം: തുടർച്ചയായ രണ്ടാംദിനവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല. കൂടുതൽ വൈദ്യുതി ലഭിച്ചത് കേരളത്തിന് താത്കാലിക ആശ്വാസമായി. ഗ്രിഡിൽ നിന്ന് ആവശ്യാനുസരണം വൈദ്യുതി ലഭിച്ചതോടെയാണ് ഇന്നലെ വൈദ്യുതി നിയന്ത്രണം ഒഴിവായത്.

5,196 മെഗാവാട്ടിന്റെ പീക്ക് ആവശ്യകതയാണ് ഇന്നലെ രേഖപ്പെടുത്തിയത്. തമിഴ്നാട്ടിൽ വൈദ്യുതി ഉപയോഗം കുറഞ്ഞതും കേരളത്തിന് തുണയായി. കേന്ദ്ര വിഹിതമായി 1,610 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )